കോഴിക്കോട് : പട്ടികജാതി ഉന്നതികൾ വളരേണ്ടത് കുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടുന്നതിലൂടെയാണെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. പട്ടികജാതി വികസന വകുപ്പ് അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ് നഗർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പട്ടികജാതി ഉന്നതികളിലെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിന് നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 50 ലക്ഷം രൂപ ചെലവിട്ടാണ് വലിയപറമ്പ് നഗർ നവീകരിച്ചത്.
ടി.പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷിജി കൊട്ടാരക്കൽ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭശങ്കർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ പി ശൈലേഷ്, നിർമിതി കേന്ദ്രം അസി. എഞ്ചിനീയർ ഇ സീന, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.