+

ബി.എസ്.സി നഴ്‌സിംഗ്: ഒക്‌ടോബർ 27 ന് നടത്താനിരുന്ന സ്‌പോട്ട് അലോട്ട്‌മെന്റ് മാറ്റി, ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്മെന്റ് 29 ന്

ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകൾക്ക് ഒക്‌ടോബർ 27 ന് നടത്താനിരുന്ന സ്‌പോട്ട് അലോട്ട്‌മെന്റ് മാറ്റി. 2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് മാത്രം  പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ  അലോട്ട്‌മെന്റ് 2025 ഒക്‌ടോബർ 29ന് നടത്തുന്നതാണ്.   www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 27-10-2025 ന് മുതൽ 28-10-2025 വരെ ഓൺലൈനായി പുതിയ കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടതാണ്. 

മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ 2025 ഒക്‌ടോബർ 30 നകം പ്രവേശനം നേടേണ്ടതാണ്. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം നേടിയവർക്ക് ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് പുതിയ തീയതിയിലുള്ള NOC[നിരാക്ഷേപപത്രം] ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

facebook twitter