
വൺപ്ലസ്, ഒപ്പോ, വിവോ, ഐക്യു, ഷവോമി ഫ്ലാഗ്ഷിപ്പുകള്‍ ഉടനെത്തും
ക്വാൽകോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെൻ 5, മീഡിയടെക് ഡൈമെൻസിറ്റി 9500 ഫ്ലാഗ്ഷിപ്പ് പ്രോസസറുകൾ എന്നിവയുടെ വരവോടെ ഈ പുതിയ ചിപ്പുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏറ്റവും പുതിയ ഹൈ-എൻഡ് ഉപകരണങ്ങൾ തയ്യാറാക്കുകയാണ് പല സ്മാർട്ട്ഫോൺ കമ്പനികളും. ഷവോമി, ഒപ്പോ, വിവോ തുടങ്ങിയ ബ്രാൻഡുകൾ ഇതിനകം തന്നെ ചൈനയിൽ അവരുടെ ഫ്ലാഗ്ഷിപ്പ് മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം വൺപ്ലസ്, ഐക്യു എന്നിവയുൾപ്പെടെയുള്ളവ ഇതേവഴി പിന്തുടരാൻ ഒരുങ്ങുകയാണ്. ഈ ഡിവൈസുകളിൽ പലതും 2025 അവസാനത്തോടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ഉടൻ എത്തുന്ന ചില മുൻനിര സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.
1. വൺപ്ലസ് 15
വൺപ്ലസ് തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 15 ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചു. കമ്പനി കൃത്യമായ തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഓക്സിജൻ ഒഎസ് 16 റോൾഔട്ട് പ്രതീക്ഷിച്ചതിലും നേരത്തെ ലോഞ്ച് ചെയ്യുമെന്ന് സൂചന നൽകുന്നു. ഇത് ഈ വർഷം അവസാനത്തോടെ സംഭവിക്കാൻ സാധ്യതയുണ്ട്. ഓക്സിജൻ ഒഎസ്16 പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോണായിരിക്കും വൺപ്ലസ് 15.
വൺപ്ലസ് 15 പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ
ഡിസ്പ്ലേ: 6.78-ഇഞ്ച് എല്‍ടിപിഒ ഓലെഡ്, 1.5K, 165 ഹെര്‍ട്സ് റിഫ്രെഷ് റേറ്റ്
പ്രോസസ്സർ: സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെൻ 5
റിയര്‍ ക്യാമറ: 50 എംപി പ്രൈമറി + 50 എംപി അൾട്രാ-വൈഡ് + 50 എംപി ടെലിഫോട്ടോ (3x സൂം)
മുൻ ക്യാമറ: 32 എംപി
ബാറ്ററി: 7,000 എംഎഎച്ച്
ചാർജിംഗ്: 100 വാട്സ് വയർഡ്, 50 വാട്സ് വയർലെസ്
ഒഎസ്: ഓക്സിജൻ ഒഎസ് 16
2. ഓപ്പോ ഫൈൻഡ് എക്സ്9 സീരീസ്
ഫൈൻഡ് എക്സ്9, ഫൈൻഡ് എക്സ്9 പ്രോ എന്നിവ ഉൾപ്പെടുന്ന ഫൈൻഡ് എക്സ്9 ലൈനപ്പ് ഒക്ടോബര്‍ 16ന് ചൈനയിൽ ഓപ്പോ അവതരിപ്പിച്ചു. ഒക്ടോബർ 28ന് ആഗോള ലോഞ്ച് ഉണ്ടാകുമെന്നും തുടർന്ന് നവംബറിൽ ഇന്ത്യയിലും പുറത്തിറങ്ങുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് സ്മാർട്ട്ഫോണുകളും മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്പ് ആണ് നൽകുന്നത്. കൂടാതെ 7,000 എംഎഎച്ച് കപ്പാസിറ്റിയില്‍ കൂടുതൽ ബാറ്ററികൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഓപ്പോ ഫൈൻഡ് എക്സ്9 പ്രോയുടെ പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ
ഡിസ്പ്ലേ: 6.78-ഇഞ്ച് അമോലെഡ്, 120 ഹെര്‍ട്സ്, 3,600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്
പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 9500
പിൻ ക്യാമറ: 50 എംപി പ്രൈമറി + 200 എംപി ടെലിഫോട്ടോ + 50 എംപി അൾട്രാ-വൈഡ്
മുൻ ക്യാമറ: 50 എംപി
ബാറ്ററി: 7,500 എംഎഎച്ച്
ചാർജിംഗ്: 80W വാട്സ് വയർഡ്, 50 വാട്സ് വയർലെസ്
ഒഎസ്: കളർഒഎസ് 16
3. ഓപ്പോ ഫൈൻഡ് എക്സ്9 പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ
ഡിസ്പ്ലേ: 6.59-ഇഞ്ച് അമോലെഡ്, 120 ഹെര്‍ട്സ്, 3,600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്
പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 9500
പിൻ ക്യാമറ: 50 എംപി പ്രൈമറി + 50 എംപി ടെലിഫോട്ടോ + 50 എംപി അൾട്രാ-വൈഡ്
മുൻ ക്യാമറ: 32 എംപി
ബാറ്ററി: 7,025 എംഎച്ച്
ചാർജിംഗ്: 80 വാട്സ് വയർഡ്, 50 വാട്സ് വയർലെസ്
ഒഎസ്: കളർഒഎസ് 16
4. ഐക്യു15
ഐക്യുവിന്റെ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് ഐക്യു15 നവംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുക, കൂടാതെ ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6-ൽ പ്രവർത്തിക്കും. ഐക്യു15-ൽ 7,000 എംഎഎച്ച് ബാറ്ററിയുണ്ടാകും.
ഐക്യു 15ന്റെ പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ
ഡിസ്പ്ലേ: 6.85-ഇഞ്ച് 2കെ എല്‍ടിപിഒ, 144 ഹെര്‍ട്സ്, 6,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്
പ്രോസസർ: സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 + ക്യു3 ഗെയിമിംഗ് ചിപ്പ്
പിൻ ക്യാമറ: 50 എംപി മെയിൻ + 50 എംപി പെരിസ്കോപ്പ് + 50 എംപി അൾട്രാ-വൈഡ്
മുൻ ക്യാമറ: 50 എംപി
ബാറ്ററി: 7,000 എംഎഎച്ച്
ചാർജിംഗ്: 100 വാട്സ് വയർഡ്, 50 വാട്സ് വയർലെസ്
ഒഎസ്: ഒറിജിൻഒഎസ് 6
സുരക്ഷ: ഐപി68/ഐപി69
5. റിയൽമി ജിടി 8 പ്രോ
സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെൻ 5 ചിപ്പ് ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോണുകളിൽ ഒന്നായിരിക്കും റിയൽമിയുടെ ജിടി 8 പ്രോ. ഒക്ടോബർ 21ന് ചൈനയിൽ ഈ ഡിവൈസ് അരങ്ങേറും. തുടർന്ന് നവംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ജിടി 8 പ്രോയുടെ ക്യാമറ സിസ്റ്റം മെച്ചപ്പെടുത്തുന്നതിനായി ജാപ്പനീസ് ഇമേജിംഗ് കമ്പനിയായ റിക്കോയുമായി റിയൽമി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
റിയൽമി ജിടി 8 പ്രോയുടെ പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ
ഡിസ്പ്ലേ: 6.78-ഇഞ്ച് എല്‍ടിപിഒ ഓലെഡ്, QHD+ റെസല്യൂഷൻ
പ്രോസസർ: സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5
റാം: 16 ജിബി വരെ
സ്റ്റോറേജ്: 1ടിബി വരെ
പിൻ ക്യാമറ: 50 എംപി മെയിൻ (സോണി LYT-700) + 200 എംപി ടെലിഫോട്ടോ + 50 എംപി അൾട്രാ-വൈഡ്
ബാറ്ററി: 7,000 എംഎഎച്ച്
6. വിവോ എക്സ്300 സീരീസ്
വിവോ അടുത്തിടെ ചൈനയിൽ അവരുടെ എക്സ്300, എക്സ്300 പ്രോ എന്നിവ പുറത്തിറക്കി. ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, രണ്ടും ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഈ രണ്ട് ഡിവൈസുകളും ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 പ്രവർത്തിപ്പിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്പാണ് ഇവയ്ക്ക് കരുത്ത് പകരുന്നത്.
വിവോ എക്സ്300 പ്രോയുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഡിസ്പ്ലേ: 6.78-ഇഞ്ച് അമോലെഡ്, എച്ച്ഡിആര്‍10+, 120 ഹെര്‍ട്സ്, 4,500 നിറ്റ്സ് ബ്രൈറ്റ്നെസ്
പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 9500
ഒഎസ്: ഒറിജിൻഒഎസ് 6
പിൻ ക്യാമറ: 50 എംപി മെയിൻ + 50 എംപി അൾട്രാ-വൈഡ് + 200 എംപി പെരിസ്കോപ്പ്
മുൻ ക്യാമറ: 50 എംപി
ബാറ്ററി: 6,510 എംഎഎച്ച്
ചാർജിംഗ്: 90 വാട്സ് വയർഡ്, 40 വാട്സ് വയർലെസ്
7. വിവോ എക്സ് 300-ന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഡിസ്പ്ലേ: 6.31-ഇഞ്ച് അമോലെഡ്,എച്ച്ഡിആര്‍10+, 120 ഹെര്‍ട്സ്
പ്രോസസ്സർ: മീഡിയടെക് ഡൈമെൻസിറ്റി 9500
ഒഎസ്: ഒറിജിൻഒഎസ് 6
പിൻ ക്യാമറ: 200 എംപി + 50 എംപി ടെലിഫോട്ടോ + 50 എംപി അൾട്രാ-വൈഡ്
മുൻ ക്യാമറ: 50 എംപി
ബാറ്ററി: 6,040 എംഎഎച്ച്
ചാർജിംഗ്: 90 വാട്സ് വയർഡ്, 40 വാട്സ് വയർലെസ്
8. ഷവോമി 17 സീരീസ്
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ ഉൾക്കൊള്ളുന്ന സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയ ആദ്യ ബ്രാൻഡുകളിൽ ഒന്നാണ് ഷവോമി. പുതിയ ഷവോമി 17 നിരയിൽ ഷവോമി 17, ഷവോമി 17 പ്രോ, ഷവോമി 17 പ്രോ മാക്സ് എന്നിവ ഉൾപ്പെടുന്നു. ഇവയിൽ ലൈക്ക ട്യൂൺ ചെയ്ത ക്യാമറകൾ, ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 3, ഫാസ്റ്റ് ചാർജിംഗുള്ള വലിയ ബാറ്ററികൾ എന്നിവ ഉൾപ്പെടുന്നു. പ്രോ മോഡലുകളിൽ സെക്കൻഡറി റിയർ ഡിസ്പ്ലേയും ഉണ്ട്. ഷവോമി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, 2026-ന്റെ തുടക്കത്തിലോ അതിനുമുമ്പോ സീരീസ് എത്താൻ സാധ്യതയുണ്ട്.
ഷവോമി 17 പ്രോ മാക്സിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഡിസ്പ്ലേ: 6.9-ഇഞ്ച് എല്‍ടിപിഒ ഓലെഡ്, 1–120 ഹെര്‍ട്സ്, 12-ബിറ്റ്, 3,500 നിറ്റ്സ്
സെക്കൻഡറി ഡിസ്പ്ലേ: 2.9-ഇഞ്ച് (976 × 596px), 120 ഹെര്‍ട്സ് വരെ
പ്രോസസ്സർ: സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5
പിൻ ക്യാമറ: 50 എംപി പ്രൈമറി + 50 എംപി അൾട്രാ-വൈഡ് + 50 എംപി 5x ടെലിഫോട്ടോ
മുൻ ക്യാമറ: 50 എംപി (90° FoV)
ബാറ്ററി: 7,500 എംഎഎച്ച്, 100 വാട്സ് വയർഡ്, 50 വാട്സ് വയർലെസ്, 22.5 വാട്സ് റിവേഴ്സ്
ഓപ്പറേറ്റിംഗ് സിസ്റ്റം: ഹൈപ്പർ ഒഎസ് 3