ആവശ്യമായ ചേരുവകൾ
1. കുമ്പളങ്ങ കനം കുറഞ്ഞു നുറുക്കിയത് - 1 കപ്പ്
2. പയർ - 1/2 കപ്പ്
3. പച്ച മുളക് - 4 എണ്ണം
4. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
5. കറിവേപ്പില
6. രണ്ടാം പാൽ - 1 കപ്പ്
7. ഒന്നാം പാൽ - 1/2കപ്പ്
തയാറാക്കുന്ന വിധം
പയർ കുറച്ചു വെള്ളം ഒഴിച്ച് വേവിച്ചു വയ്ക്കുക. ഇതിലേക്ക് കുമ്പളങ്ങയും രണ്ടാം പാലും മുളകും ചേർത്ത് വേവിക്കുക.
അതിലേക്ക് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ഒന്നാം പാലും ചേർത്തിളക്കി തീ അണയ്ക്കുക.