+

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമായി ഒമാന്‍

മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഒമാന്‍ മൊത്തത്തിലുള്ള ജീവിതച്ചെലവിലും വാടക നിരക്കുകളിലും ഗണ്യമായ കുറവ് കാണിക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞിട്ടുള്ളത്.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ ജീവിക്കാന്‍ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള രാജ്യം ഒമാന്‍. ഡാറ്റാ പ്ലാറ്റ്ഫോമായ നംബിയോ പുറത്തുവിട്ട 2025ലെ കോസ്റ്റ് ഓഫ് ലിവിംഗ് ഇന്‍ഡക്സ് ആണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ ഈ കണ്ടെത്തല്‍ പ്രവാസികള്‍ക്കും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ആഗ്രഹിക്കുന്നവരുടെയും ആകര്‍ഷക കേന്ദ്രമാക്കി മാറ്റുകയാണ്.

അതേസമയം പ്രവാസികളെയും പുതിയ അവസരങ്ങള്‍ തേടുന്നവരെയും സംബന്ധിച്ചിടത്തോളം ഈ റിപ്പോര്‍ട്ടുകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഒമാന്‍ മൊത്തത്തിലുള്ള ജീവിതച്ചെലവിലും വാടക നിരക്കുകളിലും ഗണ്യമായ കുറവ് കാണിക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞിട്ടുള്ളത്.

Trending :
facebook twitter