വ്യക്തിഗത ആദായ നികുതി ചുമത്താനൊരുങ്ങി ഒമാന്‍. 42,000 റിയാലില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനം നികുതിയായിരിക്കും ഏര്‍പ്പെടുത്തുന്നത്. 2028 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. എണ്ണ വരുമാനത്തിലുള്ള ആശ്രയം കുറച്ചുകൊണ്ട് സര്‍ക്കാരിലേക്കുള്ള വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച രാജകീയ ഉത്തരവ് ഒമാന്‍ ഭരണാധികാരി പുറപ്പെടുവിച്ചു.
മേഖലയില്‍ വ്യക്തിഗത ആദായനികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ജിസിസി രാജ്യമായി ഇതോടെ ഒമാന്‍ മാറും.