ടി-സീരീസ് സ്‌മാർട്ട്‌ഫോൺ അവതരിപ്പിച്ച് ചൈനീസ് ബ്രാൻഡായ വൺപ്ലസ്. വൺപ്ലസ് 13ടി എന്നാണ് പ്രീമിയം കോംപാക്ട് ഫ്ലാഗ്ഷിപ്പ് ഗണത്തിൽ വരുന്ന ഈ മൊബൈലിൻറെ പേര്. ആകർഷകമായ സവിശേഷതകളോട് കൂടിയാണ് മൊബൈൽ ഫോണിൻറെ വരവ്. ചൈനയിൽ ഗ്രേ, പിങ്ക്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വൺപ്ലസ് 13ടി ഫോണിൻറെ വരവ്. 12 ജിബി റാം/256 ജിബി സ്റ്റോറേജ് അടിസ്ഥാന മോഡലിന് ചൈനയിൽ 3,399 യുവാനാണ് (ഏകദേശം 39,801 രൂപ) വില.
6.3 ഇഞ്ച് oled ഡിസ്‌പ്ലെയും, ശക്തമായ സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്പും, കരുത്തുറ്റ 6260 എംഎഎച്ച് ബാറ്ററിയും സഹിതം മികച്ച ഫീച്ചറുകളോടെയാണ് വൺപ്ലസ് 13ടി വിപണിയിൽ എത്താൻ പോകുന്നത്. വൺപ്ലസ് 13 മോഡലുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസങ്ങൾ വൺപ്ലസ് 13ടി-യ്ക്കുണ്ട്. ചൈനയിൽ അവതരിപ്പിക്കപ്പെട്ട വൺപ്ലസ് 13ടി വൈകാതെ ആഗോള വിപണിയിലേക്കും എത്തും.