കൊതിപ്പിക്കും രുചിയാണ് ഈ അച്ചാർ

03:25 PM Aug 21, 2025 | Neha Nair

ചേരുവകൾ

സവാള – നാല് എണ്ണം
നല്ലെണ്ണ – 2 ടേബിൾ സ്‌പൂൺ
വിനാഗിരി – 2 ടേബിൾ സ്‌പൂൺ
ഉപ്പ്- 1/2 ടീസ്‌പൂൺ
മഞ്ഞൾപ്പൊടി – 1/2ടീസ്‌പൂൺ
മുളകുപൊടി – ഒരു ടീസ്‌പൂൺ
കടുക് – ഒരു ടീസ്‌പൂൺ
ജീരകം – ഒരു ടീസ്‌പൂൺ
കായം – അര ടീസ്‌പൂൺ
പഞ്ചസാര – ഒരു ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം സവാള തൊലി കളഞ്ഞ് കഴുകിയതിനുശേഷം കട്ടി കുറച്ച് അരിഞ്ഞെടുക്കുക. ഇതിൽ ഉപ്പ് ചേർത്ത് 15 മിനിട്ട് മാറ്റിവെയ്ക്കണം. ശേഷം സവാള പിഴിഞ്ഞ് അതിലെ വെള്ളം കളയാം. ഒരു പാൻ അടുപ്പിൽവെച്ച് ചൂടാക്കി രണ്ട് ടേബിൾ സ്‌പൂൺ നല്ലെണ്ണ ഒഴിക്കണം. എണ്ണ ചൂടാകുമ്പോൾ കടുക് ഇടുക. കടുക് പൊട്ടി വരുമ്പോൾ ഇതിലേയ്ക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി എന്നിവ ചേർത്ത് ഇളക്കണം. 

ശേഷം ഒരു സ്‌പൂൺ ജീരകവും കായവും ചേർത്തിളക്കാം. ശേഷം സവാള ഇതിലേയ്ക്ക് ചേർത്ത് നന്നായി യോജിപ്പിക്കാം. ഇതിലേയ്ക്ക് വിനാഗിരി കൂടി ചേർത്തതിനുശേഷം തീ അണയ്ക്കാം. തണുത്ത് കഴിഞ്ഞ് വൃത്തിയുള്ള, നനവില്ലാത്ത, വായുസഞ്ചാരമില്ലാത്ത കുപ്പിയിലേക്ക് മാറ്റി സൂക്ഷിക്കാം.