സിജു വിൽസനെ നായകനാക്കി നവാഗതനായ അഭിലാഷ് ‘ആർ. നായർ. തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡോസ്.എസിനിമാറ്റിക് ഫിലിംസിൻ്റെ ബാനറിൽ ഷാൻ്റോ തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് പത്തൊമ്പത് ചൊവ്വാഴ്ച്ച റാന്നി വടശ്ശേരിക്കര ശി അയ്യപ്പമെഡിക്കൽ കോളജിൽ ആരംഭിച്ചു.
വടശ്ശേരിക്കര പഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ലതാ മോഹൻ ആദ്യ ഭദ്രദീപം തെളിയിക്കുകയും തുടർന്ന് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്നു പൂർത്തീകരിക്കുകയും ചെയ്തുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
നടൻ ജഗദീഷ്, സ്വിച്ചോൺ കർമ്മവും, അശ്വിൻ.കെ. lകുമാർ ഫസ്റ്റ് ക്ലാപ്പും നൽകി.
ജഗദീഷ്, അശ്വിൻ.കെ. കുമാർ എന്നിവരും നിരവധി ജുനിയർ കലാകാരന്മാരും പങ്കെടുത്ത രംഗമായിരുന്നു ആദ്യം പകർത്തിയത്.
ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈ മുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും അടർത്തിയെടുത്ത കണ്ടൻ്റെ ക്രോഡികരിച്ചാണ് ഡോസ് എന്ന തൻ്റെ മെഡിക്കൽ ക്രൈം ത്രില്ലറിനു ചലച്ചിത്രാവിഷ്ക്കാരം നടത്തുന്നത്.
പേരു സൂചിപ്പിക്കുന്ന ഡോസ് – ഒരു ഹൈഡോസ് ജോണറിൽ ക്രൈം ത്രില്ലറായി അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് സംവിധായകൻ. രഘുനാഥ്, കൃഷാക്കുറുപ്പ്, റിതാ ഫാത്തിമ, എന്നിവരും പ്രധാന താരങ്ങളാണ്. ഛായാഗ്രഹണം – വിഷ്ണുപ്രസാദ്. എഡിറ്റിംഗ് – ശ്വാം ശശിധരൻ. റാന്നി, പത്തനംതിട്ട ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.