
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എന്‍ ബി രാജഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് രാജഗോപാലിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
കൊട്ടാരക്കരയില്‍ നടന്ന വികസിത കേരളം കണ്‍വെന്‍ഷനിലായിരുന്നു സ്വീകരണം. രാജഗോപാലിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ആര്‍ സുധാകരന്‍ നായര്‍, സി പി ഐ മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ സുകുമാരന്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.