ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1800 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 83 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം ഡി എം എ (0.001522 കി ഗ്രാം), കഞ്ചാവ് (1.1571 കി ഗ്രാം), കഞ്ചാവ് ബീഡി (53 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി 2025 ജൂണ്‍ 26 ന് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന് ഡി ഹണ്ടിന്റെ വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.