സർക്കാർ നടത്തിയ ധീരമായ സൈനിക മുന്നേറ്റം ഓപ്പറേഷൻ സിന്ദൂരിന് പിന്തുണയുമായി തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള തൻ്റെ പിന്തുണ എക്സിലൂടെ (മുൻപ് ട്വിറ്റർ) അദ്ദേഹം അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രജനീകാന്ത് തൻ്റെ പോസ്റ്റിൽ ഇങ്ങനെ കുറിച്ചു: “പോരാളിയുടെ പോരാട്ടം ആരംഭിക്കുന്നു… ദൗത്യം പൂർത്തിയാക്കുന്നതുവരെ നിർത്തില്ല! രാജ്യം മുഴുവൻ നിങ്ങളോടൊപ്പമുണ്ട്.”
ആരംഭിച്ചു കഴിഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 2025 മെയ് 7 ന് ബുധനാഴ്ച പുലർച്ചെ 1:44 ന് ഇന്ത്യൻ സായുധ സേന ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിലാണ് പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ മിന്നൽ ആക്രമണം നടത്തിയത് . ഇന്ത്യക്കെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തിരുന്നത് ഈ കേന്ദ്രങ്ങളിൽ നിന്നാണെന്ന് സൈന്യം അറിയിച്ചു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഈ ആക്രമണങ്ങളിൽ 17 ഭീകരർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.