പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപറേഷന് സിന്ദൂറിനെ തുടര്‍ന്ന് റദ്ദാക്കപ്പെട്ടത് ഏകദേശം 600ഓളം വിമാന സര്‍വീസുകള്‍. ഫ്ലൈറ്റ് ട്രാക്കിങ് സര്‍വീസായ ഫ്ലൈറ്റ് റാഡാര്‍ 24 പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. ബുധനാഴ്ച പുലര്‍ച്ചെയാണ് പാകിസ്ഥാനിലും പാക് അധീന കാശ്മീരിലും ഇന്ത്യ ആക്രമണങ്ങള്‍ നടത്തിയത്. അന്നേ ദിവസം ഇരു രാജ്യങ്ങളിലുമായി 577ഓളം സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്.
ഇന്ത്യയില്‍ 430 വിമാന സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. ഇത് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ 3 ശതമാനം വരും. അതേസമയം പാകിസ്ഥാനില്‍ റദ്ദാക്കപ്പെട്ടത് 147 വിമാന സര്‍വീസുകളാണ്. ഇത് അവിടെ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ 17 ശതമാനമാണ് വരുന്നത്. ഇരു രാജ്യങ്ങളുടെയും സംഘര്‍ഷ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്താണ് ഫ്ലൈറ്റുകള്‍ റദ്ദ് ചെയ്തത്. ഇത് നൂറിലധികം വിമാന സര്‍വീസുകളെയും ആയിരക്കണക്കിന് യാത്രക്കാരെയും ബാധിച്ചിട്ടുണ്ട്.