+

ഫാക്ടിൽ വീണ്ടും അവസരം; 22,000 ശമ്പളം

ഫെർട്ടിലൈസേഴ്‌സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ ജോലി നേടാൻ അവസരം. കുക്ക് കം ബെയറർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താൽപര്യമുള്ളവർക്ക് ജൂൺ 16 വരെ തപാൽ മുഖേന അപേക്ഷ നൽകാം. 

തസ്തിക & ഒഴിവ്

ഫെർട്ടിലൈസേഴ്‌സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്ട്) ൽ കുക്ക് കം ബെയറർ റിക്രൂട്ട്‌മെന്റ്. കരാർ നിയമനം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം സ്റ്റൈപ്പന്റിനത്തിൽ 22,000 രൂപ ലഭിക്കും. 

പ്രായപരിധി

35 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം. 

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം. 

ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ/ കുക്കിങ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. 

ഇൻഡസ്ട്രിയൽ കാന്റീൻ/ സമാന സ്ഥാപനത്തിൽ നിന്ന് 5 വർഷത്തെ കുക്കിങ് പരിചയം ആവശ്യമാണ്. 

തെരഞ്ഞെടുപ്പ്

ഉദ്യോഗാർഥികൾ ഡോക്യുമെന്റ് വെരിഫിക്കേഷൻ, പ്രാക്ടിക്കൽ സ്‌കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയ്ക്ക് ഹാജരാവണം. 

അപേക്ഷ

താൽപര്യമുള്ളവർ ഫാക്ടിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് ലിങ്കിൽ നിന്ന് Cook Cum Bearer Recruitment 2025 തിരഞ്ഞെടുക്കുക. ശേഷം യോഗ്യത മാനദണ്ഡങ്ങൾ പൂർണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നൽകാൻ ശ്രമിക്കുക. 
 
facebook twitter