കണ്ണൂർ ഗവ. ഐ ടി ഐയിൽ നടത്തുന്ന ഡിപ്ലോമ കോഴ്സുകളായ ഫയർ ആൻഡ് സേഫ്റ്റി, ഓയിൽ ഗ്യാസ് ടെക്നോളജി, എയർപോർട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിത്ത് എ ഐ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8301098705.
അസാപ് കേരള സംഘടിപ്പിക്കുന്ന മെഡിക്കൽ സെക്രട്ടറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാപ് കേരള മലബാർ കാൻസർ സെന്ററുമായി സഹകരിച്ചാണ് കോഴ്സ് നടത്തുന്നത്. തലശ്ശേരി മലബാർ കാൻസർ സെന്ററിലാണ് പരിശീലനം നടത്തുക. ഒരു വർഷം നീണ്ട് നിൽക്കുന്നതാണ് കോഴ്സിന്റെ കാലാവധി. ബിരുദം നേടിയവർക്ക് ഈ കോഴ്‌സിലേക്ക് അപേക്ഷിക്കാം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് 6 മാസത്തെ പെയ്ഡ് ഇന്റേൺഷിപ്പും നൽകുന്നതാണ്. bit.ly/asapcms ലിങ്ക് വഴി കോഴ്സിലേക്ക് അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 15 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
Trending :