കേന്ദ്ര ബജറ്റിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷം

07:33 AM Feb 03, 2025 | Suchithra Sivadas

കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷം. മഹാകുംഭമേളയിലെ അപകടം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. 


കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ കേരളാ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും. സോണിയ ഗാന്ധി രാഷ്ട്രപതിയെ അപമാനിച്ചെന്ന ആരോപണമാകും ഭരണപക്ഷം ഉയര്‍ത്തുക. വഖഫ് ഭേദഗതി ബില്ലിലെ സംയുക്ത പാര്‍ലമെന്ററി റിപ്പോര്‍ട്ട് ഈയാഴ്ച തന്നെ ലോക്‌സഭയില്‍ വരാനാണ് സാധ്യത. ഈ സമ്മേളന കാലയളവില്‍ തന്നെ വഖഫ് ബില്‍ പാസാക്കാനാണ് കേന്ദ്ര നീക്കം.