+

ഓറഞ്ച് കേക്ക് വീട്ടിലുണ്ടാക്കാം

ഓറഞ്ച് ജ്യൂസ് - അരക്കപ്പ് ഓറഞ്ചിന്റെ പുറം തൊലി- ഒരു സ്പൂണ്‍ ചെറുതായി ഗ്രേറ്റ് ചെയ്തത് മൈദ- ഒന്നേകാല്‍ കപ്പ്

ആവശ്യമുള്ള ചേരുവകള്‍:
ഓറഞ്ച് ജ്യൂസ് - അരക്കപ്പ്
ഓറഞ്ചിന്റെ പുറം തൊലി- ഒരു സ്പൂണ്‍ ചെറുതായി ഗ്രേറ്റ് ചെയ്തത്
മൈദ- ഒന്നേകാല്‍ കപ്പ്
പഞ്ചസാര - അര കപ്പ്
ഉരുക്കിയ വെണ്ണ- കാല്‍ കപ്പ്
തൈര്- കാല്‍ കപ്പ് (അധികം പുളി ഇല്ലാത്തത്, വേണമെങ്കില്‍ തൈരിന് പകരം 2 മുട്ടയും ചേര്‍ക്കാം)
ബേക്കിംഗ് പൗഡര്‍ -1 ടീസ്പൂണ്
ബേക്കിംഗ് സോഡ- അര സ്പൂണ്

തയ്യാറാക്കുന്ന വിധം
ആദ്യം ഓറഞ്ച് ജ്യൂസ് നല്ലതുപോലെ പിഴിഞ്ഞെടുക്കണം. ഇതില്‍ അല്‍പം പോലും വെള്ളം ചേര്‍ക്കരുത്. ശേഷം ഏത് പാത്രത്തിലാണോ ബേക്ക് ചെയ്യേണ്ടത് ആ പാത്രത്തില്‍ ബട്ടര്‍ പേപ്പര്‍ മുറിച്ചു വെച്ചു നല്ലപോലെ വെണ്ണ തടവി മാറ്റി വെയ്ക്കുക.ശേഷം ജ്യൂസ് എടുത്ത് അതിലേക്ക് ഉരുക്കിയ വെണ്ണ, പഞ്ചസാര, തൈര് (മുട്ട) എന്നിവ ചേര്‍ത്തു നല്ലപോലെ മിക്‌സ് ചെയ്ത് മാറ്റി വെക്കണം. ഇത് മിക്‌സ് ചെയ്ത് നല്ല സോഫ്റ്റ് ആയി കിട്ടുന്നതിന് ശ്രദ്ധിക്കണം.

പിന്നീട് ഒരു പാത്രത്തില്‍ അല്‍പം മൈദ, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡാ എന്നിവ മിക്‌സ് ചെയ്തു നല്ലതുപോലെ അരിച്ചെടുക്കണം. രണ്ട് മൂന്ന് പ്രാവശ്യം അരിച്ചെടുക്കുന്നതിന് ശ്രദ്ധിക്കണം. പിന്നീട് ഒരു വലിയ പാത്രം എടുത്ത് അതിന് ഉള്ളിലേക്ക് കേക്ക് തയ്യാറാക്കുന്ന തട്ട് ഇറക്കി വെക്കേണ്ടതാണ്. ഇത് ചെറുതായി ചൂടാക്കി തുടങ്ങാം. ശേഷം മൈദ മിശ്രിതം എടുത്ത് അതിലേക്ക് ഓറഞ്ച് ജ്യൂസ് മിക്‌സ് എടുത്ത് കുറച്ചായി മിക്‌സ് ചെയ്ത് മാറ്റി വെക്കണം.

പിന്നീട് ഈ മൈദ കൂട്ട് മുഴുവനും ചേര്‍ത്ത് അതിലേക്ക് ഓറഞ്ചിന്റെ പുറം തൊലി കൂടെ ഇട്ട് ഫോള്‍ഡ് ചെയ്ത ശേഷം നമ്മള്‍ ബട്ടര്‍ പേപ്പര്‍ വെച്ച് തയ്യാറാക്കിയ ട്രേയിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത് ഒഴിച്ച് രണ്ട് പ്രാവശ്യം ടാപ്പ് ചെയ്ത് കുമിളകള്‍ കളഞ്ഞതിന് ശേഷം പാത്രത്തിലേക്ക് ഇറക്കി വെച്ച് അടപ്പ് കൊണ്ട മൂടി 35 മിനിറ്റോളം ബേക്ക് ചെയ്ത് എടുക്കണം. അവസാന ഘട്ടം എന്ന നിലക്ക് അല്‍പം വിപ്പിംങ് ക്രീം അടിച്ചെടുത്ത് അതിലേക്ക് ഐസിങ് ഷുഗര്‍ ചേര്‍ത്തു ഒന്നുകൂടെ ബീറ്റ് ചെയ്ത് കേക്ക് തയ്യാറായതിന് ശേഷം ഇതിന് മുകളിലേക്ക് അല്‍പ്പാല്‍പമായി തൂവിക്കൊടുക്കാം. ഓറഞ്ച് കേക്ക് റെഡി.

facebook twitter