ഓറഞ്ച് തോട് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഇതാണ്

10:25 AM Aug 22, 2025 | Kavya Ramachandran

ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ ഫ്രിഡ്ജിൽ ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഫ്രിഡ്ജ് എത്ര വൃത്തിയാക്കിയാലും ദുർഗന്ധത്തെ നീക്കം ചെയ്യാൻ സാധിക്കുകയില്ല.

ഓറഞ്ച് എല്ലാവർക്കും പ്രിയപ്പെട്ട പഴവർഗ്ഗങ്ങളിൽ ഒന്നാണ്. ഓറഞ്ചിൽ നിരവധി ആരോഗ്യ ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. ആരോഗ്യ ഗുണങ്ങൾ മാത്രമല്ല വേറെയും ഉപയോഗങ്ങൾ ഓറഞ്ചിനുണ്ട്. ഇനി മുതൽ ഓറഞ്ചിന്റെ തോട് കളയേണ്ടതില്ല. ഇതിന്റെ തോട് ഉപയോഗിച്ച് വീട് എളുപ്പത്തിൽ വൃത്തിയാക്കാനും വീടിനുള്ളിൽ സുഗന്ധം പരത്താനും സാധിക്കും. ഓറഞ്ച് തോടിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

മാലിന്യം സംസ്കരിക്കുന്ന സ്ഥലം

Trending :

മാലിന്യങ്ങൾ സംസ്കരിക്കുന്ന സ്ഥലങ്ങളിൽ എപ്പോഴും ദുർഗന്ധം ഉണ്ടാകുന്നു. എന്നാൽ ഓറഞ്ചിന്റെ തോട് ഉപയോഗിച്ച് എളുപ്പത്തിൽ ദുർഗന്ധത്തെ അകറ്റി നല്ല സുഗന്ധം പരത്താൻ സാധിക്കും. കൂടാതെ കറയെ നീക്കം ചെയ്യാനും ഇത് ധാരാളമാണ്.

ഫ്രിഡ്ജിലെ ദുർഗന്ധം

ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ ഫ്രിഡ്ജിൽ ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഫ്രിഡ്ജ് എത്ര വൃത്തിയാക്കിയാലും ദുർഗന്ധത്തെ നീക്കം ചെയ്യാൻ സാധിക്കുകയില്ല. കുറച്ച് ഓറഞ്ചിന്റെ തോട് ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിനുള്ളിൽ തുറന്ന് വയ്ക്കണം. ഇത് ഫ്രിഡ്ജിലെ ദുർഗന്ധത്തെ വലിച്ചെടുക്കുന്നു. രണ്ട് ദിവസത്തോളം ഇത്തരത്തിൽ ഓറഞ്ച് തോട് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

മൈക്രോവേവ് വൃത്തിയാക്കാം

മൈക്രോവേവ് ഏളുപ്പത്തിൽ വൃത്തിയാക്കാനും ഓറഞ്ച് തോട് മതി. മൈക്രോവേവിൽ ഉപയോഗിക്കാൻ കഴിയുന്ന പാത്രത്തിൽ കുറച്ച് വെള്ളമെടുക്കണം. അതിലേക്ക് ഓറഞ്ച് തോട് ഇടാം. ശേഷം മൈക്രോവേവിൽ നന്നായി ചൂടാക്കണം. ഇത് മൈക്രോവേവിനുള്ളിൽ അടിഞ്ഞു കൂടിയ കറയെ അലിയിക്കുകയും ഏളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ദുർഗന്ധത്തെ അകറ്റുകയും ചെയ്യും.

കറ നീക്കം ചെയ്യാം

ഓറഞ്ച് തോട് ഉപയോഗിച്ച് അടുക്കളയിൽ പറ്റിപ്പിടിച്ച കറയെ നീക്കം ചെയ്യാൻ സാധിക്കുന്നു. ഇതിൽ സിട്രസ് അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ കറ എളുപ്പത്തിൽ വൃത്തിയാകുന്നു. കറയുള്ള ഭാഗത്ത് നന്നായി ഉരച്ച് കഴുകിയാൽ മതി. എത്ര പറ്റിപ്പിടിച്ച കറയും എളുപ്പത്തിൽ പോയിക്കിട്ടും.

ചെടികളുടെ സംരക്ഷണം

ചെടികൾക്ക് സംരക്ഷണം നൽകാനും ഓറഞ്ച് തോടിന് സാധിക്കും. ചെടിയിൽ ധാരാളം കീടങ്ങൾ വരാറുണ്ട്. എന്നാൽ ഓറഞ്ച് തോടിന്റെ ശക്തമായ ഗന്ധം കീടങ്ങളെ അകറ്റി നിർത്തുന്നു. ഇത് ചെടികൾ നന്നായി വളരാൻ സഹായിക്കുന്നു.