+

ഇത് സാധാരണ ഉണ്ണിയപ്പം അല്ല

റവ – 1 കപ്പ്‌ പാൽ – 1 കപ്പ്‌ ശർക്കര – 200 ഗ്രാം ഉരുക്കിയത് നാളികേര കഷ്ണം – 2 ടേബിൾ സ്പൂൺ എള്ള് – 1 ടീസ്പൂൺ ഏലയ്ക്ക – 2 എണ്ണം

ആവശ്യ സാധനങ്ങൾ:

റവ – 1 കപ്പ്‌
പാൽ – 1 കപ്പ്‌
ശർക്കര – 200 ഗ്രാം ഉരുക്കിയത്
നാളികേര കഷ്ണം – 2 ടേബിൾ സ്പൂൺ
എള്ള് – 1 ടീസ്പൂൺ
ഏലയ്ക്ക – 2 എണ്ണം
നെയ്യ് /എണ്ണ
നേന്ത്രപ്പഴം – 3/4 എണ്ണം
ഉപ്പ് – 1 നുള്ള്


ഉണ്ടാക്കുന്ന വിധം:
ആദ്യം റവയിലേക്ക് പാൽ ഒഴിച്ച്, ഏലയ്ക്ക ഇട്ട് 10 മിനിറ്റ് കുതിർത്ത് വയ്ക്കുക. അതിലേക്ക് പഴവും ശർക്കര ഉരുക്കിയതും അരിച്ചു ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്തത്തിലേക്ക് ഒരു നുള്ള് ഉപ്പ്, നാളികേരം, എള്ള് എന്നിവ നെയ്യിൽ വറുത്തതും ചേർത്ത് ഇളക്കി മാറ്റിവെയ്ക്കുക. ശേഷം ഉണ്ണിയപ്പ ചട്ടി ചൂടാക്കി നെയ്യ് ഒഴിച്ച് ഓരോ കുഴിയിലും മാവ് ഒഴിച്ച് മീഡിയം തീയിൽ ഉണ്ണിയപ്പം ചുട്ടെടുക്കുക.

facebook twitter