തഗ് ലൈഫ് ഒടിടിയിലെത്തി; ചിത്രം എവിടെ കാണാം

09:04 PM Jul 04, 2025 | Kavya Ramachandran
കമൽഹാസനും മണിരത്‌നവും ഒന്നിച്ച ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'തഗ് ലൈഫ്.' ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് കാര്യമായ വിജയം ബോക്സ് ഓഫീസിൽ നേടാനായിരുന്നില്ല. ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്.
കമൽ ഹാസൻ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തിയ ചിത്രമാണ് തഗ് ലൈഫ്. തൃഷയാണ് ചിത്രത്തിൽ നായികയായെത്തിയത്. ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, അഭിരാമി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവ്വഹിച്ചിരിക്കുന്നത്. ഗോകുലം മൂവീസാണ് കേരളത്തിൽ തഗ് ലൈഫ് വിതരണത്തിനെത്തിച്ചത്. എ.ആർ.റഹ്മാനാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. രവി കെ. ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത് ശ്രീകർ പ്രസാദാണ്