+

തുടരുമിന്റെ വിദേശ കളക്ഷനിൽ ഞെട്ടി ആരാധകർ

മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആഗോളതലത്തിൽ മോഹൻലാലിന്റെ തുടരും 150 കോടിയിലധികം നേടി എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടരും വിദേശത്ത് മാത്രം 71.5 കോടി രൂപ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്.

കെ ആർ സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‍ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

തുടരും-ന് മറ്റൊരു പേര് കൂടി ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു തരുൺ മൂർത്തി. വിന്റേജ് എന്ന പേരായിരുന്നു മോഹൻലാൽ ചിത്രത്തിനായി ആലോചിച്ചിരുന്നത് എന്ന് തരുൺ മൂർത്തി വെളിപ്പെടുത്തുന്നു. സിനിമയുമായി ചേർന്നുനിൽക്കുന്ന പേരാണ് തുടരും. എന്ത് പ്രശ്‍നങ്ങൾ സംഭവിച്ചാലും ഒരാളുടെ ജീവിതം തുടരും എന്ന ഫോർമാറ്റിലാണ് തുടരും എന്ന് പേര് നൽകിയത്. അവസാന ഷെഡ്യൂൾ ആയപ്പോൾ വിനറേജ് എന്നൊരു സജഷൻസ് ഉണ്ടായി. എന്നാൽ മോഹൻലാൽ വിന്റേജിലേക്ക് തിരിച്ചുവരുന്നു എന്ന് നമ്മൾ പറയുന്നതു പോലെയാകും. വിന്റേജ് മോഹൻലാലിനെ തിരിച്ചുകൊണ്ടുവരാനല്ല സിനിമ. വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോൾ എന്തിനാ മോനേ മനോഹരമായ തുടരും എന്ന വാക്കുള്ളപ്പോൾ മറ്റൊരു പേര് എന്ന് ചോദിച്ചു. അങ്ങനെ ആ പേര് ഉറപ്പിക്കുകയായിരുന്നുവെന്നും പറയുന്നു തരുൺ മൂർത്തി.

facebook twitter