+

വളര്‍ത്തുനായയെ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് ഉടമ ; പൊലീസ് കേസെടുത്തു

ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.

തൊടുപുഴയില്‍ വളര്‍ത്തുനായയെ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് ഉടമ. തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് തന്റെ വളര്‍ത്തുനായയെ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

നായയെ വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ നായയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ നായയെ അനിമല്‍ റെസ്‌ക്യൂ ടീമെത്തി അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

facebook twitter