നല്ല നാടന്‍ രുചിയില്‍ പാല്‍ക്കപ്പ

11:25 AM May 06, 2025 | Kavya Ramachandran

ചേരുവകള്‍

കപ്പ -ഒരു കിലോ

ചുവന്നുള്ളി -10 എണ്ണം

വെളുത്തുള്ളി- ആറ് അല്ലി

പച്ചമുളക്-4

കറിവേപ്പില -ഒരു കതിര്‍പ്പ്

ജീരകം- അര ടീസ്പൂണ്‍

തേങ്ങ -ഒരു മുറി

ഉപ്പ് -ആവശ്യത്തിന്

വെളിച്ചെണ്ണ -ഒരു ടേബിള്‍സ്പൂണ്‍

കടുക് -ഒരു ടീസ്പൂണ്‍

ചുവന്നുള്ളി ചെറുതായി അരിഞ്ഞത്- 10 എണ്ണം

കറിവേപ്പില -ആവശ്യത്തിന്

ഉണക്കമുളക് -നാല്

തയ്യാറാക്കുന്ന വിധം

തേങ്ങ മുക്കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ച് പാലു പിഴിഞ്ഞ് എടുക്കുക.

വീണ്ടും ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേര്‍ത്ത് അരച്ച് അരിച്ചെടുക്കണം.

മൊത്തത്തില്‍ രണ്ട് കപ്പ് തേങ്ങാപ്പാല്‍ വേണം.

കപ്പ കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ് ഉടഞ്ഞു വരുന്ന പരുവത്തില്‍ വേവിക്കുക.

ചുവന്നുള്ളി, ജീരകം, വെളുത്തുള്ളി, പച്ചമുളക് ,കറിവേപ്പില ഇവ നന്നായി ചതച്ചെടുക്കണം.

വെന്ത കപ്പയിലേക്ക് ആവശ്യത്തിന് ഉപ്പും ചതച്ചെടുത്ത മസാലയും ചേര്‍ത്ത് ഉടച്ച് എടുക്കണം.

ഇതിലേക്ക് തേങ്ങാപ്പാലും ചേര്‍ത്ത് ഒരു തിളവരുമ്പോള്‍ തീ ഓഫ് ചെയ്യുക.

വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉണക്കമുളകും, ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും, കറിവേപ്പിലയും വഴറ്റി കപ്പയിലേക്ക് ഒഴിച്ചു കൊടുക്കുക.