+

പഹല്‍ഗാം ആക്രമണം ; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അനന്ത്‌നാഗ് മേഖലയില്‍ ആണ് സൈന്യം തെരച്ചില്‍ നടത്തുന്നത്. 

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഭീകരര്‍ക്കായി 14-ാം ദിവസവും തെരച്ചില്‍ തുടരുന്നു. അനന്ത്‌നാഗ് മേഖലയില്‍ ആണ് സൈന്യം തെരച്ചില്‍ നടത്തുന്നത്. 

അതിര്‍ത്തിയില്‍ ശക്തമായ സുരക്ഷാ വിന്യാസവും തുടരുകയാണ്. പാകിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ നിയന്ത്രണ രേഖയിലും ശക്തമായ സുരക്ഷാ വിന്യാസമുണ്ട്. ഇതിനിടെ ഇന്ത്യന്‍ കരസേന, അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രില്‍ നടത്തി. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകള്‍ എല്ലാം അണച്ച് കരസേന ബ്ലാക്ക് ഔട്ട് ഡ്രില്‍ നടത്തിയത്.

Trending :
facebook twitter