അഫ്ഗാനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച 41 ടി.ടി.പി തീവ്രവാദികളെ വധിച്ച് പാക് സൈന്യം

06:00 PM Apr 28, 2025 |


പെ​ഷാ​വ​ർ: അ​ഫ്ഗാ​നി​സ്താ​നി​ൽ ​നി​ന്ന് പാ​കി​സ്താ​നി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച 41 ത​ഹ്‍രീ​കെ താ​ലി​ബാ​ൻ പാ​കി​സ്താ​ൻ (ടി.​ടി.​പി) തീ​വ്ര​വാ​ദി​ക​ളെ പാ​ക് സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

വ​ട​ക്ക​ൻ വ​സീ​റി​സ്താ​ൻ ഗോ​ത്ര ജി​ല്ല​യി​ലെ ബി​ബാ​ക് ഘ​ർ പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​മാ​ണ് ഇ​വ​ർ ത​മ്പ​ടി​ച്ചി​രു​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും അ​ഫ്ഗാ​ൻ പൗ​ര​ൻ​മാ​രാ​ണ്. പ്ര​ദേ​ശ​ത്ത് സൈ​ന്യം തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. എ​ന്നാ​ൽ, ഇത് സം​ബ​ന്ധി​ച്ച് സൈ​ന്യ​ത്തി​ന്റെ മാ​ധ്യ​മ വി​ഭാ​ഗം ഔ​ദ്യോ​ഗി​ക​മാ​യ പ്ര​സ്താ​വ​ന​ക​ളൊ​ന്നും പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല.