
പെഷാവർ: അഫ്ഗാനിസ്താനിൽ നിന്ന് പാകിസ്താനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 41 തഹ്രീകെ താലിബാൻ പാകിസ്താൻ (ടി.ടി.പി) തീവ്രവാദികളെ പാക് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
വടക്കൻ വസീറിസ്താൻ ഗോത്ര ജില്ലയിലെ ബിബാക് ഘർ പ്രദേശത്തിന് സമീപമാണ് ഇവർ തമ്പടിച്ചിരുന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും അഫ്ഗാൻ പൗരൻമാരാണ്. പ്രദേശത്ത് സൈന്യം തിരച്ചിൽ ആരംഭിച്ചു. എന്നാൽ, ഇത് സംബന്ധിച്ച് സൈന്യത്തിന്റെ മാധ്യമ വിഭാഗം ഔദ്യോഗികമായ പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.