+

പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിന് സ്ഥാനക്കയറ്റം ; ഫീല്‍ഡ് മാര്‍ഷലാകുമെന്ന് റിപ്പോര്‍ട്ട്

പാകിസ്താന്‍ സൈന്യത്തിലെ പരമോന്നത സൈനിക റാങ്കാണ് ഫീല്‍ഡ് മാര്‍ഷല്‍. 

പാകിസ്താന്‍ കരസേന മേധാവി അസിം മുനീറിന് സ്ഥാനക്കയറ്റം. പാക് സൈന്യത്തിലെ പരമോന്നത സൈനിക റാങ്കായ ഫീല്‍ഡ് മാര്‍ഷല്‍ എന്ന പദവിയിലേക്ക് അസിം മുനീറിനെ ഉയര്‍ത്താനുളള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യാ-പാകിസ്താന്‍ സംഘര്‍ഷമുണ്ടായി ദിവസങ്ങള്‍ക്കുളളിലാണ് സ്ഥാനക്കയറ്റം എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി, പ്രസിഡന്റ്, പ്രതിരോധ മന്ത്രാലയം എന്നിവരുടെ സംയുക്ത ശുപാര്‍ശയോടെയാണ് ഫീല്‍ഡ് മാര്‍ഷലിനെ നിയമിക്കുന്നതിനുളള പ്രക്രിയ നടക്കുന്നത്. പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സി തലവനായിരുന്നു അസിം മുനീര്‍. 2022-ലാണ് അദ്ദേഹത്തെ സൈനിക മേധാവിയായി നിയമിച്ചത്.

പാകിസ്താന്‍ സൈന്യത്തിലെ പരമോന്നത സൈനിക റാങ്കാണ് ഫീല്‍ഡ് മാര്‍ഷല്‍. ജനറല്‍ പദവിക്ക് മുകളില്‍, നാവികസേനയിലെ അഡ്മിറല്‍ ഓഫ് ദി ഫ്ളീറ്റിനും വ്യോമസേനയിലെ മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്സിനും തുല്യമായ പദവിയാണ് ഫീല്‍ഡ് മാര്‍ഷല്‍. പാക് സായുധ സേനയിലെ തന്നെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. എന്നാല്‍ ഇത് ഒരു ഓണററി റാങ്കാണ്. അതുകൊണ്ടുതന്നെ അധിക അധികാരമോ ശമ്പളമോ ഒന്നും ലഭിക്കില്ല. 

facebook twitter