പാക് സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിന് പിന്നാലെ അതിര്‍ത്തി അടച്ചുപൂട്ടി പാകിസ്ഥാന്‍

05:57 AM Jul 02, 2025 | Suchithra Sivadas

ശനിയാഴ്ച പാകിസ്ഥാന്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിര്‍ത്തി അടച്ചുപൂട്ടി പാകിസ്ഥാന്‍. ഭീകരാക്രമണം നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് അതിര്‍ത്തി അടച്ചത്. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള വടക്കന്‍ വസീറിസ്ഥാന്‍ ജില്ലയിലെ മിര്‍ അലി പ്രദേശത്ത് സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്നാണ് അഫ്ഗാനിസ്ഥാനുമായുള്ള ഗുലാം ഖാന്‍ അതിര്‍ത്തി ക്രോസിംഗ് അടച്ചിട്ടതായി മുതിര്‍ന്ന പാകിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചത്.


ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രധാനപ്പെട്ട അതിര്‍ത്തിയാണ് ഗുലാം ഖാന്‍. വടക്കന്‍ വസീരിസ്ഥാന്‍ മേഖലയിലേക്കും പുറത്തേക്കും ഇതുവഴിയാണ് പ്രധാനമായി ചരക്കു?ഗതാ?ഗതം നടക്കുന്നത്. പാകിസ്ഥാന്‍ അതിര്‍ത്തി അടച്ചുപൂട്ടിയതായി അഫ്ഗാന്‍ സര്‍ക്കാരിന്റെ അതിര്‍ത്തി സേനയുടെ വക്താവ് അബിദുള്ള ഫാറൂഖി സ്ഥിരീകരിച്ചു. ഈ നീക്കത്തിന് പാകിസ്ഥാന്‍ അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ലെന്നും പറഞ്ഞു. അതിര്‍ത്തി വീണ്ടും തുറക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.