ഇന്ന് നടത്തുമെന്ന് തീരുമാനിച്ചിരുന്ന ഡിജിഎംഒ തല ചര്‍ച്ചയ്ക്ക് തയ്യാറെന്ന സൂചന നല്‍കി പാകിസ്ഥാന്‍ .ഇന്ന് പന്ത്രണ്ട് മണിക്ക് നിശ്ചയിച്ച ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയേക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ഇന്നലെ പാകിസ്ഥാന്‍ ധാരണ പാലിച്ചെന്ന് വിലയിരുത്തലുണ്ട്. അതേ സമയം, പാകിസ്ഥാനെതിരായ നയതന്ത്ര, രാഷ്ട്രീയനടപടികള്‍ പിന്‍വലിക്കില്ല. ഇന്ത്യയെ ആക്രമിക്കാന്‍ സമയം കിട്ടാനാണോ പാകിസ്ഥാന്‍ ചര്‍ച്ചയ്ക്കു തയ്യാറായത് എന്നും പരിശോധിക്കും. പാക് സേനയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയിലെ നാശനഷ്ടത്തിന്റെ വ്യക്തമായ ഒരു തെളിവും കാണിക്കാനായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ജമ്മു മേഖലയില്‍ രാത്രി പാക് പ്രകോപനം ഉണ്ടായില്ലെന്ന് സേന വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്നത്തെ ചര്‍ച്ചകള്‍ നിര്‍ണായകമാണ്.