ഐഎസ്ഐ മേധാവിയെ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ച് പാകിസ്ഥാൻ

11:35 AM May 01, 2025 | Neha Nair

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ മേധാവിയെ പാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവാക്കി. ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി അസിം മാലികിനെയാണ് എൻഎസ്എ ആയി നിയമിച്ചത്. ഏപ്രിൽ 22 ലെ പെഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യാ പാക്ക് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് നീക്കമെന്നാണ് വിവരം. 2024 സെപ്റ്റംബർ മുതൽ ഐഎസ്ഐയുടെ മേധാവിയാണ് അസിം മാലിക്ക്.  

അതിനിടെ, അതിർത്തിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ചു, ഉറി, കുപ്വാര, അഖ്നൂർ മേഖലകളിൽ വെടിവെയ്പ്പുണ്ടായി. ഇന്നലെ നാഷേര, സുന്ദർബാനി, അഖ് നൂർ മേഖലകളിൽ വെടിവെയ്പ്പുണ്ടായിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.