+

പ്രകോപനമുണ്ടായാല്‍ പാക്കിസ്ഥാന്‍ ഇത്തവണ തിരിച്ചടിക്കുമെന്ന് പാക്ക് നയതന്ത്രജ്ഞന്‍

എന്തെങ്കിലുമുണ്ടായാല്‍ പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും

 ഇന്ത്യയുടെ ഭാഗത്തു നിന്നു പ്രകോപനമുണ്ടായാല്‍ പൂര്‍ണ ശക്തി ഉപയോഗിച്ച് പാക്കിസ്ഥാന്‍ ഇത്തവണ തിരിച്ചടിക്കുമെന്ന് റഷ്യയിലെ പാക്ക് നയതന്ത്രജ്ഞന്‍ മുഹമ്മദ് ഖാലിദ് ജമാലി. ഒരു റഷ്യന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പാക്കിസ്ഥാനിലെ ചില പ്രദേശങ്ങളില്‍ ഇന്ത്യ സൈനികാക്രമണം നടത്താന്‍ പദ്ധതിയിടുന്നെന്ന രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.

അങ്ങനെ എന്തെങ്കിലുമുണ്ടായാല്‍ പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കാന്‍ തയാറാണെന്നും മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു. ഇന്ത്യന്‍ മാധ്യമങ്ങളെയും ജമാലി വിമര്‍ശിച്ചു.

ഇന്ത്യയിലെ മാധ്യമങ്ങളും നിരുത്തരവാദപരമായ പ്രസ്താവനകളുമാണ് പാക്കിസ്ഥാനെ പ്രകോപിപ്പിക്കുന്നതെന്നാണ് മുഹമ്മദ് ഖാലിദ് പറഞ്ഞത്.അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ്ങും ഞായറാഴ്ച ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.
 

facebook twitter