പാക് നടിയുടെ മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിൽ; മരിച്ചിട്ട് ഒമ്പത് മാസമെന്ന് ഡോക്ടർ

01:08 PM Jul 15, 2025 | Renjini kannur

പാകിസ്താനി നടി ഹുമൈറാ അസ്ഹര്‍ അലിയുടെ മൃതദേഹം കറാച്ചിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരാതിയെ തുടര്‍ന്ന് പൊലീസ് ഇവരുടെ അപ്പാര്‍ട്ട്‌മെന്റ് പരിശോധിച്ചത്.

താരം മരിച്ചിട്ട് ഒമ്പത് മാസത്തോളമായി എന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കറാച്ചി പൊലീസ് സര്‍ജന്‍ ഡോ. സുമയ്യ സയ്ദ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. 2024 ഒക്ടോബറിലാണ് ഹുമൈറ അവസാന കോളും വിളിച്ചിരിക്കുന്നത്.

അയല്‍വാസികള്‍ അവരെ കണ്ടതും സെപ്തംബറിലോ ഒക്ടോബറിലോ ആണെന്നാണ് മൊഴി. ബില്‍ അടയ്ക്കാത്തതിനാല്‍ ഇവരുടെ അപ്പാര്‍ട്ട്‌മെന്റിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെ ആഹാര വസ്തുക്കളും ചീഞ്ഞ അവസ്ഥയിലായിരുന്നു.

കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവര്‍ കുടുംബത്തെ കണ്ടിട്ടെന്നും സഹോദരന്‍ പറയുന്നു. ഹുമൈറയുടെ ഫ്‌ളാറ്റിന്റെ ഉടമ വാടക ലഭിച്ചില്ലെന്ന് കാട്ടി പൊലീസില്‍ നല്‍കിയ പരാതിക്ക് പിന്നാലെയാണ് പൊലീസ് അപ്പോര്‍ട്ട്‌മെന്റില്‍ തെരച്ചില്‍ നടത്തിയതും മൃതദേഹം കണ്ടെത്തിയതും.2015 മുതല്‍ അഭിനയ മേഖലയില്‍ സജീവമാണ് ഹുമൈറ. നിരവധി ടിവി സീരിയലുകളില്‍ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. സിനിമകളിലും അഭിനയിച്ചിട്ടുള്ള ഇവര്‍ തമാശ ഖര്‍ എന്ന റിയാലിറ്റി ഷോയിലൂടെ കൂടുതല്‍ ജനപ്രീതി നേടിയിരുന്നു