ജയ്പൂർ: ബി.എസ്.എഫ് ജവാൻ പാക് പിടിയിലായി ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും മോചിപ്പിക്കാനുള്ള നീക്കങ്ങൾ വിജയം കാണാത്തതിനിടെ രാജസ്ഥാനിൽ പാക് സൈനികനെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്.
പഹൽഗാം ഭീകരാക്രമണം ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം കൂടുതൽ വഷളാക്കുകയും യുദ്ധത്തോളമെത്തുകയും ചെയ്ത സാഹചര്യത്തിലാണ് സ്ഥിതി സ്ഫോടനാത്മകമാക്കി പാകിസ്താനി റേഞ്ചറെ രാജസ്ഥാൻ അതിർത്തിയിൽ വെച്ച് ബി.എസ്.എഫ് പിടികൂടിയത്.
ഏപ്രിൽ 23ന് പഞ്ചാബ് അതിർത്തിയിൽ വെച്ചാണ് ബി.എസ്.എഫ് ജവാൻ പൂർണം കുമാർ ഷായെ പാക് പിടിയിലായിരുന്നത്. വിട്ടുകിട്ടാൻ സമ്മർദം ശക്തമാക്കിയെങ്കിലും പാകിസ്താൻ വഴങ്ങിയിരുന്നില്ല.
Trending :