ദുബായ്: പത്തു വയസുകാരിയെ താമസ സ്ഥലത്തെ ലിഫ്റ്റിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പാക്കിസ്ഥാനി യുവാവിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ച് ദുബായ് കോടതി. ദുബായ് അൽ സൂഖ് അൽ കബീർ മേഖലയിൽ കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ് സംഭവം നടന്നത്.
ലിഫ്റ്റിൽ കയറിയ പെൺകുട്ടിയോട് യുവാവ് സംസാരിക്കുകയും അനുമതിയില്ലാതെ കുട്ടിയെ സ്പർശിക്കുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. വീട്ടിലെത്തിയ പെൺകുട്ടി വിവരം മാതാവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസെത്തി പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി.