പാക്ക് വ്യോമമേഖല അടച്ചു, യുഎഇ ഇന്ത്യ വിമാന സര്‍വീസുകള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യത, ടിക്കറ്റ് നിരക്ക് കൂടിയേക്കും

02:14 PM Apr 25, 2025 | Suchithra Sivadas

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമ മേഖലയില്‍ പ്രവേശനം നിഷേധിച്ച് പാക്കിസ്ഥാന്‍. ഇതോടെ യുഎഇ ഇന്ത്യ വിമാന സര്‍വീസുകള്‍ക്ക് തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതും ഇന്ത്യ നടത്തുന്നതുമായ എല്ലാ വിമാന കമ്പനികള്‍ക്കും വ്യോമാതിര്‍ത്തി അടച്ചിടുമെന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചത്.


ഇതുമൂലം യുഎഇയും ഇന്ത്യയും തമ്മിലുള്ള വിമാന സര്‍വീസുകള്‍ വൈകാനും ദീര്‍ഘദൂര റൂട്ടുകള്‍ തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്. വടക്കേ അമേരിക്ക, യുകെ , യൂറോപ്, മധ്യപൂര്‍വ ദേശം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങള്‍ ബദല്‍ റൂട്ട് സ്വീകരിക്കുമെന്ന് എയര്‍ഇന്ത്യ സ്ഥിരീകരിച്ചു.