തുടര്‍ച്ചയായ നാലാം ദിനവും അതിര്‍ത്തിയില്‍ പാക് പ്രകോപനം. ഇന്നലെ അര്‍ധരാത്രിയോടെയാണ് കുപ്വാരയിലും പൂഞ്ചിലും വെടിവെയ്പ്പുണ്ടായത്. പാക് സൈന്യത്തിന് ഇന്ത്യയും ശക്തമായ തിരിച്ചടി നല്‍കി.
കഴിഞ്ഞ ദിവസങ്ങളിലും തുടര്‍ച്ചയായി ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു. പഹല്‍ഗാമില്‍ ഭീകരരെ പിടിക്കാനുളള ദൗത്യം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് പാകിസ്താന്‍ പ്രകോപനം തുടരുന്നത്.
സുരക്ഷാസേന പ്രദേശത്തെ സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിലെ പ്രശ്നങ്ങളില്‍ നിന്ന് വഴിതിരിക്കാനാണ് നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന്‍ വെടിയുതിര്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍.