+

പാലടയുടെ പേര് പറയുമ്പോൾ, മനസ്സിൽ മധുരം പടരും

ചേരുവകൾ        നന്നായി പൊടിച്ച അരിപ്പൊടി - 1 കപ്പ്     ചൂടുവെള്ളം - ആവശ്യത്തിന്     പാൽ - 1 ലിറ്റർ


ചേരുവകൾ
  

    നന്നായി പൊടിച്ച അരിപ്പൊടി - 1 കപ്പ്
    ചൂടുവെള്ളം - ആവശ്യത്തിന്
    പാൽ - 1 ലിറ്റർ
    പഞ്ചസാര - 1 കപ്പ്

തയ്യാറാക്കുന്ന വിധം
   അരിപ്പൊടിയിൽ ആവശ്യത്തിന് ചൂടുവെള്ളമൊഴിച്ച് കൈ കൊണ്ട് നന്നായി കുഴച്ച് മയപ്പെടുത്തുക.
    കുഴച്ചെടുത്ത മാവ് വാഴയിലയിലോ അലൂമിനിയം ഫോയിലിലോ വളരെ കനം കുറച്ച് പരത്തി 10 മിനിറ്റ് ആവിയിൽവേവിക്കുക.
    ഒരു പാത്രത്തിൽ പാല് തിളപ്പിച്ച് പഞ്ചസാര ചേർത്തത് പാല് കുറുകുന്നത് വരെ തുടർച്ചയായി ഇളക്കുക (പാലിൻ്റെ അളവ് പകുതിയാകാവുന്ന വരെ).
    അട ഇലയിൽ നിന്നും മാറ്റി ചെറിയ കഷ്ണങ്ങളാക്കുക. (1/2 ഇഞ്ച് കഷ്ണം)
    കുറുകിയ പാലിൽഅട ഇട്ട് അൽപ സമയം കൂടി ഇളക്കിയ ശേഷം തീ അണയ്ക്കുക.
    പാലട പ്രഥമനിൽ സാധാരണ മറ്റൊന്നും ചേർക്കാറില്ല. ആവശ്യമെങ്കിൽ കശുവണ്ടിയും ഉണക്ക മുന്തിരിയും നെയ്യിൽ വറുത്ത് ചേർക്കാം.
    പാലട പ്രഥമൻ ചൂടോടെയോ തണുപ്പിച്ചോ വിളമ്പാവുന്നതാണ്.
 

facebook twitter