+

തക്കാളി ഫ്രഷായി സൂക്ഷിക്കാനുള്ള വിദ്യകൾ

പച്ചക്കറിയുടെ വില കൈയ്യിലൊതുങ്ങാതെ വരുകയാണ്. തക്കാളി പോലെയുള്ളവ ലക്ഷ്വറി സാധനങ്ങളുടെ പട്ടികയിൽ പെടുത്തേണ്ടി വരും. കുറച്ച് തക്കാളി വാങ്ങി വച്ചാലും അത് പെട്ടെന്ന് കേടായിപോവുകയും ചെയ്യും.


പച്ചക്കറിയുടെ വില കൈയ്യിലൊതുങ്ങാതെ വരുകയാണ്. തക്കാളി പോലെയുള്ളവ ലക്ഷ്വറി സാധനങ്ങളുടെ പട്ടികയിൽ പെടുത്തേണ്ടി വരും. കുറച്ച് തക്കാളി വാങ്ങി വച്ചാലും അത് പെട്ടെന്ന് കേടായിപോവുകയും ചെയ്യും.

ഉണങ്ങിയെടുത്ത തക്കാളി

കേൾക്കുമ്പോൾ രസകരമെന്ന് തോന്നാമെങ്കിലും തക്കാളി വൃത്തിയായി കഴുകി രണ്ട് കഷ്ണങ്ങാക്കി മുകളിൽ കുറച്ച് ഉപ്പും വിതറി 2 ആഴ്ചയെങ്കിലും വെയിലത്തു വച്ച് ഉണങ്ങി സൂക്ഷിക്കാവുന്നതാണ്. ഇത് ആവശ്യാനുസരണം കറിയിലും മറ്റും ചേർക്കാം.

തക്കാളിപ്പൊടി

തക്കാളി ഉണങ്ങിയതിൽ നിന്നും കുറച്ചെടുത്ത് നന്നായി പൊടിച്ച് മറ്റൊരു പാത്രത്തിൽ സൂക്ഷിക്കാം. നനവില്ലാത്ത പാത്രത്തിലേയ്ക്കു മാറ്റാൻ ശ്രദ്ധിക്കാം.

ഫ്രീസറിൽ സൂക്ഷിക്കാം

തക്കാളി സൂക്ഷിക്കാനുള്ള എളുപ്പ മാർഗമാണിത്. അൽപം വെള്ളമൊഴിച്ച് തക്കാളി നന്നായി തിളപ്പിക്കാം. അത് തണുത്തതിനു ശേഷം തൊലി കളഞ്ഞ് ഉടച്ചെടുക്കാം. ഇത് ഫ്രീസറിൽ ആഴ്ചകളോളം സൂക്ഷിക്കാം.

താപനില

തക്കാളി വാങ്ങിയ ഉടൻ ഫ്രിഡ്ജിൽ വച്ചാൽ അതിൻ്റെ സ്വാദും ഘടനയും നഷ്ടപ്പെടാൻ സാധ്യതയുണ്ട് അതു കൊണ്ട് തക്കാളി മുറിയിലെ സാധാരണ താപനിലയിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. തക്കാളി എഥിലീൻ ഗ്യാസ് പുറത്തു വിടുന്നതിനാൽ, മറ്റ് പച്ചക്കറികൾക്കൊപ്പം വയ്ക്കാതെ മാറ്റി സൂക്ഷിക്കാം. 

facebook twitter