പാലക്കാട് 17 കാരി തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

10:30 AM Sep 11, 2025 | AVANI MV

പാലക്കാട്: കൊല്ലങ്കോട് മുതലമടയിൽ 17 വയസ്സുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് സ്വദേശി പരേതനായ കലാധരന്റെ മകൾ ഗോപികയാണ് മരിച്ചത്. വൈകീട്ട് നാല് മണിവരെ വീട്ടിലുണ്ടായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് വീടിന് ഏകദേശം 500 മീറ്റർ അകലെയുള്ള കള്ളിയംപാറ മലമുകളിൽ മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലങ്കോട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക നിഗമനത്തിൽ ഇത് ആത്മഹത്യയാണെന്നാണ് പോലീസ് കരുതുന്നത്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.