+

പാലക്കാട് വയോധികയുടെ മാല മോഷ്ടിച്ച കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ പിടിയില്‍

യോധികയുടെ മാല മോഷ്ടിച്ച കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ പിടിയില്‍. എയ്ഡഡ് സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്ബത്ത് ആണ് പിടിയിലായത്.മാല 1,11000 രൂപയ്‌ക്ക് വിറ്റതും പൊലീസ് കണ്ടെത്തി

പാലക്കാട്: വയോധികയുടെ മാല മോഷ്ടിച്ച കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ പിടിയില്‍. എയ്ഡഡ് സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്ബത്ത് ആണ് പിടിയിലായത്.മാല 1,11000 രൂപയ്‌ക്ക് വിറ്റതും പൊലീസ് കണ്ടെത്തി.

രണ്ടാഴ്ച മുന്‍പാണ് സംഭവം.തൊഴിലുറപ്പ് ജോലി കഴിഞ്ഞ് ബസില്‍ വന്നിറങ്ങിയ ഓമനയെ പ്രതി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂട്ടുകയായിരുന്നു. വീടിന് സമീപം എത്തിയതോടെയാണ് പ്രതി സമ്ബത്ത് മാല പൊട്ടിച്ച്‌ കടന്നത്.

അടുത്ത ജ്വല്ലറിയിലാണ് മാല വിറ്റത്. പ്രതിയുടെ ബജാജ് ഡിസ്‌കവര്‍ ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിറ്റ ഡിസ്‌കവര്‍ ബൈക്കിന്റെ വിവരങ്ങള്‍ തേടി പൊലീസ് പ്രതിയിലേക്കെത്തുകയായിരുന്നു.കടം തീര്‍ക്കുന്നതിനായാണ് മോഷണം നടത്തിയതെന്നാണ് പ്രതി മൊഴി നല്‍കിയത്

facebook twitter