+

പാലക്കാട് ഒഡീഷ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; തമിഴ്‌നാട് സ്വദേശി പിടിയില്‍

ടാറ്റാ നഗര്‍ എക്‌സ്പ്രസില്‍ വെച്ചായിരുന്നു സംഭവം. ട്രെയിൻ പാലക്കാട് എത്തിയപ്പോൾ തമിഴ്‌നാട് ദിണ്ഡിഗൽ സ്വദേശിയായ വെട്രിവേൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തുകയായിരുന്നു

പാലക്കാട്: പാലക്കാട് ഒഡീഷ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയില്‍. ടാറ്റാ നഗര്‍ എക്‌സ്പ്രസില്‍ വെച്ചായിരുന്നു സംഭവം. ട്രെയിൻ പാലക്കാട് എത്തിയപ്പോൾ തമിഴ്‌നാട് ദിണ്ഡിഗൽ സ്വദേശിയായ വെട്രിവേൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തുകയായിരുന്നു. പാലക്കാട് നോർത്ത് പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.

facebook twitter