+

പാലക്കാട് എംഡിഎംഎയുമായി യുവതിയുൾപ്പടെ രണ്ടുപേർ പിടിയിൽ

പാലക്കാട് എംഡിഎംഎയുമായി യുവതിയുൾപ്പടെ രണ്ടുപേർ പിടിയിൽ

പാലക്കാട്: പാലക്കാട് കോങ്ങാട് നിന്ന് 1.3 കിലോ എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. തൃശൂർ ഏങ്കക്കാട് സ്വദേശിനി സരിതയും
പാലക്കാട് മങ്കര സ്വദേശി സുനിലുമാണ് പിടിയിലായത്. കാറ്ററിങ് ബിസിനസിനെ മറയാക്കിയായിരുന്നു ഇരുവരും ലഹരിക്കച്ചവടം നടത്തിയിരുന്നത്. കുണ്ടളശ്ശേരിയിലാണ് സുനിൽ നടത്തുന്ന കാറ്ററിങ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

യുവതിയുടെ ഭർത്താവ് വിദേശത്തും യുവാവ് അവിവാഹിതനുമാണ്. സുനിൽ എംകോം ബിരുദധാരി കൂടിയാണ്. ഇരുവരും ഒരുമിച്ച് ലഹരിക്കടത്ത് നടത്തുന്നത്തിന്റെ എല്ലാ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പണവും, തൂക്കം നോക്കുന്നതിനുള്ള ത്രാസും കവറുകളും അടക്കമാണ് പ്രതികൾ പിടികൂടിയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.

facebook twitter