+

അങ്കമാലി-ശബരി റെയിൽപാത യാഥാർഥ്യമാക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ

അങ്കമാലി-ശബരി റെയിൽപാത യാഥാർഥ്യമാക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ

ഡൽഹി : അങ്കമാലി-ശബരി റെയിൽപാത യാഥാർഥ്യമാക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദഗ്ധസംഘം കേരളത്തിൽ എത്തും. ജൂലൈയിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങുമെന്നും അബ്ദുറഹ്മാൻ പറഞ്ഞു. അതേസമയം, കൂടിക്കാഴ്ചയിൽ സിൽവർലൈൻ ചർച്ചയായില്ലെന്ന് മന്ത്രി പറഞ്ഞു.

അതേസമയം സിൽവർലൈന് ബദലായി ഇ.ശ്രീധരൻ നിർദേശിച്ച പദ്ധതി പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ ഇ.ശ്രീധരന്റെ കത്തും റെയിൽവേ മന്ത്രാലയം പരിശോധിക്കും. ഇ.ശ്രീധരൻ ഡൽഹിയിലെത്തി റെയിൽവേമന്ത്രിയെ കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

facebook twitter