ഇന്ന് ജര്‍മനിയില്‍ വച്ച് നടന്ന സ്വന്തം വിവാഹ ഫോട്ടോ പങ്കുവെച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. എക്‌സിലൂടെയാണ് എംപി കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്. എല്ലാവരുടെയും സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്.
എംപി മഹുവ മൊയ്ത്രയുടെ എക്‌സ് പോസ്റ്റ്:
ബിജെഡി മുന്‍ എംപി പിനാകി മിശ്രയാണ് വരന്‍. ജര്‍മ്മനിയിലാണ് വിവാഹം നടന്നതെന്ന് ദ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബിജു ജനതാദളിലെ പിനാകി മിശ്രയാണ് മഹുവയുടെ ഭര്‍ത്താവ്. പുരിയില്‍ നിന്നുള്ള ലോക്‌സഭാ എംപിയായിരുന്നു പിനാകി മിശ്ര.
ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാര്‍സ് ബ്രോര്‍സനായിരുന്നു മഹുവ മൊയ്ത്രയുടെ ആദ്യ ഭര്‍ത്താവ്. അദ്ദേഹവുമായി പിന്നീട് വിവാഹമോചനം നേടി. പിന്നീട് ഏകദേശം മൂന്ന് വര്‍ഷത്തോളം അഭിഭാഷകന്‍ ജയ് അനന്ത് ദെഹാദ്രായിയുമായി ബന്ധത്തിലായിരുന്നു.