പാലക്കാട് : പാലക്കാട് ചുള്ളിമട ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് കാട്ടാന ഇറങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് രണ്ട് കാട്ടാനകൾ നിലയുറപ്പിച്ചതായും പ്രദേശവാസികൾ പറയുന്നു. പ്രദേശവാസികളും വനം വകുപ്പ് ചേർന്ന് പടക്കം പൊട്ടിച്ച് കാട്ടാനയെ തിരികെ കാട്ടിലേക്ക് കയറ്റി.