+

പട്ടാമ്പി ചെക്ക്ഡാം നിര്‍മാണം അന്തിമഘട്ടത്തില്‍

പട്ടാമ്പിയിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിനും കൃഷി-ജലസേചനത്തിനും പരിഹാരമായി പട്ടാമ്പി ചെക്ക് ഡാം നിര്‍മ്മാണം അന്തിമഘട്ടത്തില്‍. പട്ടാമ്പി  നഗരസഭയിലെ കിഴയൂറിനെയും തിരുമറ്റക്കോട് പഞ്ചായത്തില്‍ ഞാങ്ങാട്ടിരിയെയും ബന്ധിപ്പിച്ചാണ് ചെക്ക് ഡാമം നിര്‍മിക്കുന്നത്. ഡാമിന് 310 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ ഉയരവുമുണ്ട്.  

പാലക്കാട് :  പട്ടാമ്പിയിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിനും കൃഷി-ജലസേചനത്തിനും പരിഹാരമായി പട്ടാമ്പി ചെക്ക് ഡാം നിര്‍മ്മാണം അന്തിമഘട്ടത്തില്‍. പട്ടാമ്പി  നഗരസഭയിലെ കിഴയൂറിനെയും തിരുമറ്റക്കോട് പഞ്ചായത്തില്‍ ഞാങ്ങാട്ടിരിയെയും ബന്ധിപ്പിച്ചാണ് ചെക്ക് ഡാമം നിര്‍മിക്കുന്നത്. ഡാമിന് 310 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ ഉയരവുമുണ്ട്.  

ചെക്ക് ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പട്ടാമ്പി, ഓങ്ങല്ലൂര്‍, തൃത്താല, തിരുമറ്റക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 947 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷികാഭിവൃത്തിക്ക് ഗുണകരമാകും. കൂടാതെ കുടിവെള്ള സ്രോതസിനും ഉപയോഗിക്കാം. 2021-22 വര്‍ഷത്തെ  സാമ്പത്തിക വര്‍ഷത്തില്‍ നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് ചെക്ക് ഡാമിനായി 32.5 കോടി രൂപ ഭരണാനുമതിയായത്. വിനോദസഞ്ചാര സാധ്യത മുന്‍ നിര്‍ത്തി അടുത്തഘട്ടത്തില്‍ പാര്‍ക്ക് നിര്‍മ്മിക്കാനും ലക്ഷ്യമിടുന്നുണ്ട്.

Trending :
facebook twitter