പാലക്കാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസർ നിയമനം

09:20 PM Sep 13, 2025 | AVANI MV

പാലക്കാട്  : പാലക്കാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനമാണ്. ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. യു.ജി.സി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മറ്റു യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 16ന് രാവിലെ 10ന് വകുപ്പ് തലവൻ മുൻപാകെ അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.