+

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വധശ്രമം: ഒരാള്‍ കൂടി അറസ്റ്റില്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ വാണിയംകുളത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ

പാലക്കാട്: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ വാണിയംകുളത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ മുഹമ്മദ് ഹാരിസിന്റെ അടുത്ത സുഹൃത്ത് ചെറുകാട്ടുപുരം ഓട്ടുപുരയ്ക്കല്‍ രാജകുമാരന്‍ എന്ന രാജുവിനെ (48)യാണ് ഷൊര്‍ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഡി.വൈ.എഫ്.ഐ കൂനത്തറ മേഖല മുന്‍ ജോയിന്റ് സെക്രട്ടറി പനയൂര്‍ തോട്ടപ്പള്ളിയാലില്‍ വിനേഷിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. വെന്റിലേറ്ററില്‍ ചികില്‍സയിലായിരുന്ന വിനേഷിനെ, നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

അക്രമം നടക്കുന്നതിന് മുമ്പ് വിനേഷ് ബാറില്‍ ഉണ്ടെന്ന് അറിയിച്ച ആളാണ് രാജകുമാരന്‍. വിനേഷിന്റെ ഫോട്ടോ ഇയാള്‍ മുഹമ്മദ് ഹാരിസിന് അയച്ചു കൊടുത്തിരുന്നു. മറ്റു ചില സഹായങ്ങളും നല്‍കി എന്നാണ് പോലീസ് പറയുന്നത്. ബസ് ഡ്രൈവറാണ് രാജു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. പ്രധാന പ്രതി ഡി.വൈ.എഫ്.ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി രാഗേഷ് ഇപ്പോഴും ഒളിവിലാണ്.

രാജുവിന് സി.പി.എമ്മുമായോ ഡി.വൈ.എഫ്.ഐയുമായോ നേരിട്ട് ബന്ധമില്ല എന്നാണ് പോലീസ് പറയുന്നത്. ഡി.വൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസ്, മേഖലാ സെക്രട്ടറി കെ. സുര്‍ജിത്, മേഖല പ്രസിഡന്റ്് കിരണ്‍ എന്നിവരെ വെള്ളിയാഴ്ച കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

facebook twitter