+

യുവതി കൊല്ലപ്പെട്ടു: ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍..കാട്ടുകുളം സ്രാമ്പിക്കല്‍ വീട്ടില്‍ വൈഷ്ണവിയാണ് (26) മരിച്ചത്. ഭര്‍ത്താവ് സ്രാമ്പിക്കല്‍ ദിനേശിന്റെ മകന്‍ ദീക്ഷിതിനെ് (26) ശ്രീകൃഷ്ണപുരം

പാലക്കാട്: ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍..കാട്ടുകുളം സ്രാമ്പിക്കല്‍ വീട്ടില്‍ വൈഷ്ണവിയാണ് (26) മരിച്ചത്. ഭര്‍ത്താവ് സ്രാമ്പിക്കല്‍ ദിനേശിന്റെ മകന്‍ ദീക്ഷിതിനെ് (26) ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വൈഷ്ണവിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത്, മാങ്ങോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്.

യുവാവ് തന്നെ വിവരം ഭാര്യയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയില്‍ എത്തിയതും വൈഷ്ണവി മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രി തന്നെ ദീക്ഷിതിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. താന്‍ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് സമ്മതിച്ചു. ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി എം. സന്തോഷ്‌കുമാര്‍, ശ്രീകൃഷ്ണപുരം സി.ഐ. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഫോറന്‍സിക്, വിരലടയാള വിദഗ്ദരും വീട്ടിലെത്തി പരിശോധന നടത്തി. ദാമ്പത്യ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി ഒന്നരവര്‍ഷം മുമ്പായിരുന്നു വിവാഹം. പ്രതിയെ കോടതിയില്‍ ഹാജരാക്കി. വൈഷ്ണവിയുടെ അമ്മ: ശാന്ത.

facebook twitter