പാലിയേക്കരയിലെ ടോൾ പിരിവിന് നിരോധനം തുടരും ; ദേശീയപാത അതോറിറ്റിയുടെ ആവശ്യം നിരാകരിച്ച് ഹൈകോടതി

12:04 PM Sep 09, 2025 | Neha Nair

കൊച്ചി : ദേശീയാത പാലിയേക്കരയിലെ ടോൾ പിരിവിനുള്ള നിരോധനം തുടരും. ടോൾ പിരിവ് പുനഃസ്ഥാപിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈകോടതി നിരാകരിച്ചു. പാലിയേക്കരയിലെ പ്രശ്നം പൂർണമായി പരിഹരിക്കുകയും ഹരജികളിൽ തീരുമാനമാകുന്നത് വരെയും ടോൾ പിരിവ് വേണ്ടെന്നാണ് ഹൈകോടതി പറഞ്ഞിരിക്കുന്നത്.

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെ ഇക്കാര്യം ദേശീയപാത അതോറിറ്റി അറിയിക്കുകയായിരുന്നു. ഇതോടെയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിൻറെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ല കലക്ടർ നാളെ ഓൺലൈനായി ഹാജരാകാൻ നിർദേശം നൽകി. നിർമാണ പുരോഗതി, ഗതാഗത തടസ്സം പരിഹരിച്ചോ തുടങ്ങിയ കാര്യങ്ങളിൽ ജില്ല കലക്ടർ നാളെ മറുപടി നൽകണം.